ചങ്ങനാശേരി: പ്രതിസന്ധികളുടെ വാര്‍ത്തമാനകാലത്തു അതിജീവനത്തിനു കൈത്താങ്ങാവുകയും സന്നദ്ധസേവന മേഖലകളില്‍ ഇടപെടലുകള്‍ ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള വിഷന്‍ 2021-26ന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് സെന്റ് ആന്‍സ് സ്കൂളിലെ വിദ്യാര്‍ഥിനിക്കു വീട് നിര്‍മിച്ചു നല്കുന്നു.
നഗരസഭയുടെ എട്ടാംവാര്‍ഡില്‍ നിര്‍മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പ്രമോദ്കുമാര്‍ ആലപ്പടമ്പന്‍ അധ്യക്ഷത വഹിച്ചു. പാറേല്‍പ്പള്ളി വികാരി ഫാ. ജേക്കബ് വാരിക്കാട്ട് ശില വെഞ്ചരിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്മാന് ബെന്നി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാകമ്മീഷണര്‍ ആന്‍സി മേരി ജോണ്‍, എസ്.എ. രാജീവ്, സെക്രട്ടറി ജോസഫ് വര്‍ഗീസ്, എല്‍സമ്മ ജോബ്, ബീന ജോബി, ജോസ്കുട്ടി കുട്ടമ്പേരൂര്‍, മാര്ട്ടിന് സ്കറിയ, സിസ്റ്റര്‍ ബ്ലസിയ, തുടങ്ങിയവര്‍ പ്രസംഗിച്ചു.