മാന്‍വെട്ടം: മാഞ്ഞൂര്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡിലെ താമസക്കാരായ കാന്‍സര്‍ ബാധിതർ ഉൾപ്പെടെയുള്ള നാലുപേര്‍ക്കായി ഇന്ന് ചികിത്സാ സഹായം സമാഹരിക്കും. കെ.പി. മോളമ്മ, കെ.എന്‍. മോഹനന്, ചെല്ലമ്മ ദാമോധരന്, ഓമന ശിവരാമന് എന്നിവരുടെ ചികിത്സാ സഹായത്തിനാണ് ധനസമാഹരണം നടത്തുന്നത്.
നിര്‍ധന കുടുംബങ്ങളെ സഹായിക്കാന്‍ വാര്‍ഡ് മെംബര്‍ സാലിമ്മ ജോളിയുടെ നേതൃത്വത്തിലാണ് ഇന്ന് ധനസമാഹരണം നടത്തുന്നത്. 15, 16, 17 വാര്‍ഡുകളിലാണ് ധനശേഖരണം നടത്തുന്നത്. പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ ജനകീയ സമിതിക്കു രൂപം നല്‍കിയിരുന്നു.
ഒരാള്‍ക്ക് കുറഞ്ഞത് പത്തു ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്കായി വേണ്ടി വരുന്നത്. ജനകീയ സമിതിയുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ വീടുകളില്‍ ധനസമാഹരണം ആരംഭിക്കുമെന്ന് സമിതി കോഓര്ഡിനേറ്റഴ്സും പഞ്ചായത്തംഗങ്ങളുമായ സാലിമ്മ ജോളി, ആനിയമ്മ ജോസഫ്, ടി.എന്‍. നിതീഷ് എന്നിവര്‍ അറിയിച്ചു.