ടിവി പുരം: ടി വി പുരം പഞ്ചായത്തിന്റെയും യുവജനക്ഷേമ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവത്തിനു തുടക്കമായി.
ടിവി പുരം മുത്തേടത്തുകാവ് അമല പബ്ലിക് സ്കൂളിൽ ടിവി പുരം പഞ്ചായത്ത് പ്രസിഡന്റ് കവിതാ റെജി ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്തതോടെ മത്സരങ്ങൾക്ക് തുടക്കമായി. ടിവി പുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ. തങ്കച്ചൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ വി.കെ ശ്രീകുമാർ , ദീപ ബിജു, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
ഇന്ന് രാവിലെ ഒന്പതിന് ടിവി പുരം സരസ്വതി ക്ഷേത്ര കുളത്തിൽ നീന്തൽമത്സരം, 10ന് ചെമ്മനത്തുകര ഗ്രൗണ്ടിൽ വടംവലി മത്സരം. ടി വി പുരം വയോജന വിശ്രമകേന്ദ്രത്തിൽ രാവിലെ 10.30 ന് കലാമത്സരങ്ങളും നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ടിവി പുരം വയോജന വിശ്രമ കേന്ദ്രത്തിൽ സാംസ്കാരിക സമ്മേളനം നടക്കും.
പഞ്ചായത്ത് പ്രസിഡന്റ് കവിതാ റെജി അധ്യക്ഷത വഹിക്കുന്ന സമ്മേളനം സി.കെ. ആശ എംഎൽഎ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ വിജയികൾക്ക് ഉപഹാര സമർപ്പണം നടത്തും.