വൈക്കം: നഗരസഭ കേരളോത്സവം ഡിസംബർ രണ്ടു മുതൽ നാലു വരെ വിപുലമായ പരിപാടികളോടെ നടത്താൻ സത്യഗ്രഹ സ്മാരക ഹാളിൽ ചേര്‍ന്ന സംഘാടകസമിതി യോഗം തീരുമാനിച്ചു.
കലാ മത്സരങ്ങൾ സത്യഗ്രഹ ഹാളിലും കായിക മത്സരങ്ങൾ ഗവൺമെന്റ് ബോയ്സ് സ്കൂളിലും നടത്തും.
ഡിസംബർ രണ്ടിന് ഉച്ചകഴിഞ്ഞ് 2.30ന് വടക്കേനടയിൽനിന്ന് കായലോര ബീച്ചിലേക്ക് വിളംബര ഘോഷയാത്ര നടത്തും. മൂന്ന്, നാല് തീയതികളിലാണ് കലാ-കായിക മത്സരങ്ങൾ. വിദ്യാഭ്യാസ കലാ-സാംസ്കാരിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലേഖാ ശ്രീകുമാർ അധ്യക്ഷയായും ബി. രാജശേഖരൻ, അശോകൻ വെള്ളവേലി, കവിതാ രാജേഷ് എന്നിവർ വിവിധ സബ് കമ്മിറ്റികളുടെ കൺവീനർമാരായും സിന്ധു സജീവൻ, പ്രീതാ രാജേഷ്, എൻ. അയ്യപ്പൻ, ആർ. സന്തോഷ്, ഏബ്രഹാം പഴയകടവൻ, ലേഖ അശോകൻ, എ.സി മണിയമ്മ, രാജശ്രീ വേണുഗോപാൽ, കെ.ബി. ഗിരിജകുമാരി, സുശീല എം. നായർ എന്നിവർ അംഗങ്ങളായുമുള്ള കമ്മിറ്റി പരിപാടികൾക്കു മേൽനോട്ടം വഹിക്കും.കേരളോത്സവത്തിനായി രണ്ടു ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 18 ഇനങ്ങളിലാണ് മത്സരം നടക്കുക.
വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്യും. വൈസ് ചെയർമാൻ പി.ടി. സുഭാഷിന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടകസമിതി യോഗം ചെയർപേഴ്സൺ രാധികാ ശാം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രമ്യാ കൃഷ്ണൻ, സൂപ്രണ്ട് ബോബി ചാക്കോ, ഹെൽത്ത് ഇൻസ്പെക്ടർ ബിനു ജോർജ്, നഗരസഭ ജീവനക്കാർ, നഗരത്തിലെ സ്കൂളുകളിലെ പ്രധാന അധ്യാപകർ, കായികാധ്യാപകർ, സിഡിഎസ് മെമ്പർമാർ, എഡിഎസ് ചെയർപേഴ്സൺമാർ, വിവിധ ക്ലബ്ബ് ഭാരവാഹികൾ എന്നിവർ മത്സരങ്ങൾ ഏകോപിപ്പിക്കും. മത്സരാർഥികൾ 30നകം ഓൺലൈൻ വഴി രജിസ്ട്രേഷൻ നടത്തണം. അപേക്ഷാ ഫോറം നഗരസഭാ ഓഫീസിൽ ലഭ്യമാണ്.