മാന്നാനം: കുര്യാക്കോസ് ഏലിയാസ് ട്രോഫി അഖില കേരള ഇന്റർ സ്കൂൾ വോളിബോൾ ടൂർണമെന്റിൽ ഇന്ന് സെമിഫൈനൽ മത്സരങ്ങൾ നടക്കും.
ഇന്നലെ നടന്ന ആൺകുട്ടികളുടെ വിഭാഗം മത്സരത്തിൽ പേരാമംഗലം എസ്ഡിവി എച്ച്എസ്എസ്, മഴുവന്നൂർ എംആർഎസ്വി ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തി സെമിയിൽ പ്രവേശിച്ചു. (സ്കോർ: 21-25, 17-25,14-25).
പെൺകുട്ടികളുടെ വിഭാഗം മത്സരങ്ങളിൽ ചേർത്തല ഗവൺമെന്റ് എച്ച്എസ്എസ്, പൂഞ്ഞാർ എസ്എംവി എച്ച്എസ്എസ് പൂഞ്ഞാറിനെയും (സ്കോർ: 25-27, 16-25, 23-25), പായമ്പ്ര ഗവൺമെന്റ് എച്ച്എച്ച്എസ്, ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ എച്ച്എസ്എസിനെയും (സ്കോർ: 11-25, 12-25, 8-25) കണ്ണൂർ ഗവൺമെന്റ് വിഎച്ച്എസ്എസ്, വയനാട് സെന്റ് മേരീസ് എച്ച്എസ്എസിനെയും (സ്കോർ: 17-25, 12-25, 23-25) കോഴിക്കോട് നാഷണൽ എച്ച്എസ്എസ്, സാവിയോ എച്ച്എസ്എസിനെയും (സ്കോർ: 12-25, 20-25, 27-25, 20-25) പരാജയപ്പെടുത്തി സെമിയിൽ പ്രവേശിച്ചു.
സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഇന്ന് രാവിലെ ഏഴു മണിക്ക് ആരംഭിക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി സിഎംഐ അറിയിച്ചു.