കോട്ടയം: പാലായിൽ നടന്ന കോട്ടയം ജില്ലാ സബ് ജൂണിയർ ഹാൻഡ് ബോൾ ചാന്പ്യൻഷിപ്പിൽ കോട്ടയം കേന്ദ്രീയ വിദ്യാലയം ആൺകുട്ടികളുടെയും പെൺകുട്ടികളുടെ വിഭാഗങ്ങളിൽ വിജയ കിരീടമണിഞ്ഞു. മികച്ച കളിക്കാരായി കേന്ദ്രീയ വിദ്യാലയത്തിലെ മാളവിക സുമേഷ് (ഗേൾസ് ), ഏബൽ സാബു (ബോയ്സ്), ഗോൾകീപ്പറായി പി.എം. അനഘ എന്നിവരെ തെരഞ്ഞെടുത്തു.
സ്കൂളിലെ ഏഴ് ആൺകുട്ടികളെയും ഏഴു പെൺകുട്ടികളെയും കോട്ടയം ജില്ലാ ടീമിലേക്കു തെരഞ്ഞെടുത്തു.
സ്കൂളിലെ ഏഴ് ആൺകുട്ടികളെയും ഏഴു പെൺകുട്ടികളെയും കോട്ടയം ജില്ലാ ടീമിലേക്കു തെരഞ്ഞെടുത്തു.