കണ്ണൂർ: ഐഎച്ച്ആർഡിയുടെ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് പിജി ഡിപ്ലോമ (ഒന്നും രണ്ടും സെമസ്റ്റർ), ഡാറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ ഡിപ്ലോമ (ഒന്നും രണ്ടും സെമസ്റ്റർ), കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ഡിപ്ലോമ, സൈബർ ഫോറൻസിക്സ് ആൻഡ് സെക്യൂരിറ്റി പിജി ഡിപ്ലോമ എന്നീ കോഴ്സുകളുടെ റഗുലർ/സപ്ലിമെന്ററി പരീക്ഷകൾ (2018, 2020, 2021 സ്കീം) ഫെബ്രുവരിയിൽ നടത്തും. വിദ്യാർഥികൾക്ക് പഠിക്കുന്ന/പഠിച്ചിരുന്ന സെന്ററുകളിൽ ഡിസംബർ ആറു വരെ പിഴ കൂടാതെയും 12 വരെ 100 രൂപ പിഴയോടെയും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. ടൈംടേബിൾ ഡിസംബർ രണ്ടാം വാരത്തിൽ പ്രസിദ്ധീകരിക്കും. അപേക്ഷാഫോറം സെന്ററിൽ ലഭിക്കും. വിശദവിവരങ്ങൾക്ക് www.ihrd.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.