ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ തേർമലയിലെ ചെങ്കൽ ക്വാറിക്ക് വീണ്ടും പ്രവർത്തനാനുമതി നൽകിയത് പ്രദേശത്ത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്ന് സജീവ് ജോസഫ് എംഎൽ എ പറഞ്ഞു. അനുമതി അടിയന്തരമായി നിർത്തിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മലയോര മേഖലയിൽ കെഎസ്ആർടിസി സർവീസുകൾ പൂർണമായി പുനഃരാരംഭിക്കണമെന്ന തീരുമാനം നടപ്പിലാക്കാൻ കർശന നിർദേശം നൽകണമെന്നും അദ്ദേഹം പറഞ്ഞു.