പേരൂര്‍ക്കട: ഡങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ ക്രൈസ്റ്റ് നഗര്‍ സ്കൂള്‍ വിദ്യാർഥികളുടെ നേതൃത്വത്തിൽ ബോധവത്കരണം സംഘടിപ്പിച്ചു. നന്തന്‍കോട് വാര്‍ഡില്‍ ക്രൈസ്റ്റ് നഗര്‍ സ്കൂള്‍ എന്‍സിസി വിഭാഗം വിദ്യാര്‍ത്ഥികള്‍ , ആശ പ്രവര്‍ത്തകര്‍, റസിഡന്റ് അസോസിയേഷന് സന്നദ്ധ സംഘടനകള്‍ എന്നിവര്‍ ചേര്‍ന്നാണ് വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണ പരിപാടി നടത്തിയത്. നഗരസഭ നന്തന്‍കോട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.എസ്. മിനുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ക്വാഡുകളായി തിരിഞ്ഞ് വാര്‍ഡിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിക്കും. ക്രൈസ്റ്റ് നഗര്‍ സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. മാത്യൂസ്, എന്‍സിസി ഓഫീസര്‍ അസീന ദിലീപ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.എസ് മിനു, അരുണ്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.