തിരുവനനന്തപുരം: വൈഎംസിഎ 150-ാം വാർഷികത്തിന്റെ ഭാഗമായി നാഷണൽ മോഡൽ യുണൈറ്റഡ് നേഷൻ തിരുവനന്തപുരം വൈഎംസിഎയിൽ തുടങ്ങി. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി യുഎൻ അസംബ്ലി ഉദ്ഘാടനം ചെയ്തു. വൈഎംസിഎ ദേശീയ വൈസ് പ്രസിഡന്റ് ഗൗരവ് കല്ല്യാണ്‍ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം വൈഎംസിഎ പ്രസിഡന്റ് കെ. ഐ. കോശി, റീജണൽ വൈസ് ചെയർമാൻ പ്രഫ. അലക്സ് തോമസ്, യൂണി-വൈ. ദേശീയ പ്രസിഡന്റ് ആൻ മറിയ സാമുവൽ, വൈഎംസിഎ ദേശീയ യൂത്ത് വർക്ക് സെക്രട്ടറി കോശി വൈദ്യൻ അലക്സാണ്ടർ, അലക്സ് ടി. ജേക്കബ്, ഷാജി ജെയിംസ്, അതുൽ ജോസ് എന്നിവർ പ്രസംഗിച്ചു.
പരിപാടിയുടെ ഭാഗമായി യുണൈറ്റഡ് നേഷൻ സെക്യൂരിറ്റി കൗണ്‍സിൽ, ഹ്യൂമൻ റൈറ്റ് കൗണ്‍സിൽ, ജനറൽ അസംബ്ലി, ഇന്റർ നാഷണൽ പ്രസ്സ് എന്നീ കമ്മിറ്റികൾ കൂടി. ഇന്ന് വൈകുന്നേരം അഞ്ചിന്കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
അംബാസിഡർ ടി. പി. ശ്രീനിവാസൻ, ക്യാപ്റ്റൻ കെ. എൻ.ജി. നായർ എന്നിവർ അതിഥികളായി സംബന്ധിക്കും.