കല്ലമ്പലം: പുതുശേരി മുക്കിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. നസീം, അബ്ദുൽ സലീം എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ പങ്കെടുത്ത ഒന്പതു പേരെ തിരിച്ചറിഞ്ഞെന്നും മറ്റ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തെന്നും പോലീസ് പറഞ്ഞു.തിരുവനന്തപുരം റൂറൽ എസ്പി ശില്പയുടെ നിർദ്ദേശപ്രകാരം വർക്കല ഡിവൈഎസ്പി പി.നിയാസ്, എസ്ഐ ഗോപകുമാർ, കണ്ണപ്പൻപിള്ള, വിനോദ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.