തിരുവനന്തപുരം: നാലു ദിവസക്കാലം തലസ്ഥാന നഗരത്തെ കലയുടെ ഉത്സവ വേദിയാക്കിയ ജില്ലാ സ്കൂള്‍ യുവജനോത്സവത്തില്‍ തിരുവനന്തപുരം സൗത്ത് ഉപജില്ല ഓവറാള്‍ ചാമ്പ്യന്മാരായി. ആദ്യ ദിവസങ്ങളില്‍ മുന്നിലായിരുന്ന തിരുവനന്തപുരം നോര്‍ത്തിനെ മൂന്നാം ദിനത്തില്‍ മറികടന്നാണ് സൗത്ത് ചാമ്പ്യന്മാരായത്. തിരുവനന്തപുരം നോര്‍ത്ത് രണ്ടാം സ്ഥാനവും കിളിമാനൂര്‍ ഉപജില്ല മൂന്നാം സ്ഥാനവും സ്വന്തമാക്കി.
837 പോയിന്റു നേടിയാണ് സൗത്ത് കിരീടം ഉറപ്പിച്ചത്. 786 പോയിന്റുമായി തിരുവനന്തപുരം നോര്‍ത്ത് രണ്ടാം സ്ഥാനത്തും 784 പോയിന്റുമായി കിളിമാനൂര്‍ മൂന്നാം സ്ഥാനത്തുമെത്തി. 703 പോയിന്റ് നേടിയ ആറ്റിങ്ങല്‍ ഉപജില്ലയാണ് നാലാം സ്ഥാനത്ത്.
670 പോയിന്റ് നേടിയ നെടുമങ്ങാട് ഉപജില്ല അഞ്ചാം സ്ഥാനത്തെത്തി.276 പോയിന്റ് സ്വന്തമാക്കിയ വഴുതക്കാട് കാര്‍മല്‍ ജിഎച്ച്എസ്എസ് ആണ് ഏറ്റവും കൂടുതല്‍ പോയിന്റു നേടിയ സ്കൂളുകളുടെ പട്ടികയില്‍ ഒന്നാമതെത്തിയത്. 209 പോയിന്റു നേടിയ കടുവയില്‍ കെടിസിടി ഇഎം എച്ച്എസ്എസ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തും 181 പോയിന്റ് നേടിയ കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്എസ്എസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. 178 പോയിന്റുമായി പട്ടം സെന്റ് മേരീസ് സ്കൂളാണ് നാലാം സ്ഥാനത്തുള്ളത്. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലും സൗത്ത് തന്നെയാണ് ഒന്നാം സ്ഥാനത്ത്.
308, 385 പോയിന്റുമായാണ് സൗത്ത് ഒന്നാമതെത്തിയത്. 289 പോയിന്റു നേടിയ കിളിമാനൂരാണ് ഹൈസ്കൂള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്ത്. 284 പോയിന്റുമായി തിരുവനന്തപുരം നോര്‍ത്ത് മൂന്നാമതുമെത്തി.ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 364 പോയിന്റു നേടി നോര്‍ത്ത് രണ്ടാമതെത്തിയപ്പോള്‍ 341 പോയിന്റോടെ കിളിമാനൂര്‍ മൂന്നാം സ്ഥാനത്തുമെത്തി. യുപി വിഭാഗത്തില്‍ 157 പോയിന്റുമായി ആറ്റിങ്ങല്‍ ഉപജില്ലയാണ് ഒന്നാം സ്ഥാനത്ത്. 154 പോയിന്റ് നേടിയ കിളിമാനൂര്‍ രണ്ടാം സ്ഥാനത്തും 144 പോയിന്റുമായി തിരുവനന്തപുരം സൗത്ത് മൂന്നാം സ്ഥാനത്തുമെത്തി.
യുപി വിഭാഗം സംസ്കൃതോത്സവത്തില്‍ 93 പോയിന്റുകള്‍ വീതം നേടിയ കണിയാപുരം, തിരുവനന്തപുരം സൗത്ത്, നെടുമങ്ങാട് ഉപജില്ലകള്‍ ഒന്നാം സ്ഥാനം പങ്കിട്ടു.യുപി വിഭാഗം അറബിക് കലോത്സവത്തില്‍ 68 പോയിന്റു വീതം നേടിയ ആറ്റിങ്ങലും കിളിമാനൂരും ഒന്നാം സ്ഥാനം പങ്കിട്ടു.
64 പോയിന്റ് നേടിയ കിളിമാനൂരാണ് രണ്ടാം സ്ഥാനത്ത്.എച്ച്എസ് വിഭാഗം സംസ്കൃതോത്സവത്തില്‍ 81 പോയിന്റുകള്‍ വീതം സ്വന്തമാക്കിയ തിരുവനന്തപുരം നോര്‍ത്തും സൗത്തും ഒന്നാം സ്ഥാനം പങ്കിട്ടു. 80 പോയിന്റ് നേടിയ കിളിമാനൂരാണ് രണ്ടാം സ്ഥാനത്ത്.
എച്ച്എസ് വിഭാഗം അറബിക് കലോത്സവത്തില്‍ 89 പോയിന്റുമായി തിരുവനന്തപുരം സൗത്ത് ഒന്നാമതെത്തി. 84 പോയിന്റുമായി കണിയാപുരം രണ്ടാം സ്ഥാനത്തും 81 പോയിന്റുമായി കിളിമാനൂര്‍ മൂന്നാം സ്ഥാനത്തുമെത്തി.
പ്രധാന വേദിയായ കോട്ടണ്‍ഹില്‍ ഗവണ്മെന്റ് ഗേള്‍സ് എച്ച്എസ്എസില്‍ നടന്ന സമാപന സമ്മേളനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. എം. വിന്‍സന്റ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചലച്ചിത്ര താരം അവന്തിക മോഹന്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.