+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റിൽ 1,153 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; എട്ട് മരണം

കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,153 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 287,199 ആയി . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.43 ശതമാനമായി വർദ്ധിച
കുവൈറ്റിൽ 1,153 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; എട്ട് മരണം
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,153 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 287,199 ആയി . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.43 ശതമാനമായി വർദ്ധിച്ചു .വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന എട്ട് പേർ മരണമടഞ്ഞതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,660 ആയി.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 94.75 ശതമാനമാണ് .1,240 പേരാണ് കോവിഡ് മുക്തരായത്‌ . ഇതോടെ രാജ്യത്ത് ആകെ 272,123 കോവിഡ് മുക്തരായി. 13,416 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 198 പേർ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ