കുവൈറ്റ് സിറ്റി : ശവ്വാൽ മാസപ്പിറവി ദർശിക്കാത്തതിനെ തുടർന്ന് റംസാൻ മാസം 30 പൂർത്തിയാകുമെന്നും ഈദുൽ ഫിത്തർ വ്യാഴാഴ്ചയായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. കോവിഡിനെ തുടർന്ന് കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ഇത്തവണത്തെ പെരുനാൾ ആഘോഷിക്കുക. അതിനിടെ പെരുന്നാൾ നമസ്കാരം 15 മിനിറ്റിൽ കൂടരുതെന്ന് മന്ത്രിസഭ നിർദ്ദേശിച്ചു.
1500 മസ്ജിദുകൾക്കാണ് പെരുന്നാൾ നമസ്കാരത്തിന് അനുമതി നൽകിയിട്ടുള്ളത്. ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ആഘോഷ ഭാഗമായുള്ള ഒത്തുകൂടലുകൾ പാടില്ലെന്നും ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ