കോയന്പത്തൂർ : രാമനാഥപുരം രൂപതയുടെ ഏഴാമത് ബൈബിൾ കണ്വൻഷൻ കോയന്പത്തൂർ രാമനാഥപുരം തൃച്ചി റോഡിലുള്ള ആൽവേർണിയ സ്കൂൾ ഓപ്പണ്‍ ഓഡിറ്റോറിയത്തിൽ നടന്നു.
മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ബൈബിൾ കണ്വൻഷൻ രണ്ടാം ദിവസം സമർപ്പിതർക്ക് പ്രത്യേക ശുശ്രൂഷയും ജപമാലയും തുടർന്ന് വിശുദ്ധ കുർബാന രൂപത വികാരി ജനറാൽ മോണ്‍ ജോർജ് നരികുഴിയുടെ കാർമികത്വത്തിൽ നടന്നു. രൂപതയുടെ പ്രൊക്യുറേറ്റർ ഫാ. ജോസഫ് ആലപ്പാടൻ ഗാന്ധിപുരം ലൂർദ്ദ് ഫൊറോന വികാരി ഫാ.തോമസ് കാവുങ്കൽ സഹകാർമികരായിരുന്നു.
തുടർന്ന് പ്രശസ്ത വചനപ്രഘോഷകനും മാനന്തവാടി അനുഗ്രഹ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. മാത്യു വയലാമണ്ണിൽ സിഎസ്ടി വചനസ ന്ദേശം നൽകി. ദൈവത്തിന്റെ അനുഗ്രഹം അവകാശപ്പെട്ടവരാണ് നമ്മൾ. നീ മറ്റുള്ളവരെ അനുഗ്രഹിക്കുന്പോൾ ഞാൻ അവരെ അനുഗ്രഹിക്കും. നിന്റെ അനുഗ്രഹത്തിന്റെ ഫലം നീ അനുഭവിക്കും. നിന്റെ പേര് ഞാൻ മഹത്വപ്പെടുത്തും. നിന്റെ സന്പത്ത്, കുടുംബം, തലമുറകൾ ഞാൻ അനുഗ്രഹിക്കും. നീ നാടിന് ഒരു അനുഗ്രഹമായി തീരും എന്നീ ബൈബിൾ ആശയങ്ങൾ പങ്കു വച്ചു. അബ്രഹാം, ജോസഫ്, ഇസാക്ക് തുടങ്ങിയവരുടെ ബൈബിൾ ചരിത്രങ്ങളും ബൈബിൾ വാക്യങ്ങളും വച്ച് നമ്മൾ അനുഗ്രഹത്തിന്റെ അവകാശികളായി വിളിക്കപ്പെട്ടവരാണെന്ന് ബോധ്യപ്പെടുത്തി വചനപ്രകോഷണവും രോഗശാന്തി ശുശ്രൂഷയും നടത്തി. ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരുന്നു.
ഇന്ന് രാവിലെ ഒന്‍പതിന് ജപമാലയും സ്തുതി ആരാധനയും ഉണ്ടായിരിക്കും. തുടർന്ന് 10 മണിക്ക് വചനപ്രഘോഷണം ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്നതാണ്. ഒരു മണിക്ക് എല്ലാവർക്കും ഉച്ചഭക്ഷണം ഉണ്ടായിരിക്കുന്നതാണ്. ഗാനശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന എന്നിവയെ തുടർന്ന് 2.30 ന് വിശുദ്ധ കുർബാന രൂപത മെത്രാൻ മാർ പോൾ ആലപ്പാട്ടിന്റെ കാർമികത്വത്തിൽ നടക്കുന്നതാണ്.
ഹോളി ട്രിനിറ്റി കത്തീഡ്രൽ ഇടവക വികാരിയും കണ്വൻഷൻ ജനറൽ കണ്‍വീനറുമായ ഫാ. ജോസഫ് പുത്തൂർ നന്ദി പ്രകാശനം നടത്തും. രുപതാ മെത്രാൻ മാർ പോൾ ആലപ്പാട്ട് സമാപന ആശിർവാദപ്രാർഥനയോടെ കണ്വൻഷൻ സമാപിക്കുന്നതാണ്.