പാലക്കാട് : സെന്റ് റാഫേൽസ് കത്തീഡ്രൽ ഇടവകയിൽ ഇടവക ദിനാഘോഷം ഇന്ന്. രാവിലെ 6.30 മുതൽ വൈകീട്ട് 9.30 വരെ ഇടവകദിന പരിപാടികൾ നടക്കും.
രാവിലെ 6.30ന്റെ വിശുദ്ധ കുർബാനയോടുകൂടെ തുടങ്ങുന്ന ഇടവക ദിന പരിപാടികളിൽ വിവാഹത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്നവരെയും സമർപ്പിത ജീവിതത്തിൽ 25 വർഷം പൂർത്തിയാക്കിയവരെയും വിശ്വാസ പരിശീലന വേദിയിൽ 25 വർഷത്തിലേറെ പരിശീലിപ്പിച്ചവരെയും വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെയും അഭിനന്ദിക്കും. 6.30ന്റെ വിശുദ്ധ കുർബാനയ്ക്ക് ഫാ. നിതിൻ മണിയങ്കേരിക്കളം മുഖ്യകാർമികനായിരിക്കും. തുടർന്ന് ഇടവക വികാരി മെമെന്റൊകൾ വിതരണം ചെയ്യും. രാവിലെ 9.30ന് വിശ്വാസ പരിശീലന വേദിയിലെ കുട്ടികൾക്കുള്ള ക്ലാസുകൾ നടക്കും.
ഉച്ചകഴിഞ്ഞ് രണ്ടുമണി മുതൽ വിവിധ പ്രായ വിഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സെമിനാർ പരിപാടികൾ അഞ്ചു ഹാളുകളിലായി ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് നാലുമണിക്ക് ഇടവക ദിനത്തിന്റെ പ്രധാന വിശുദ്ധ കുർബാനയ്ക്കും ഇടവകദിന സന്ദേശത്തിനും വികാരി ഫാ. ജോഷി പുലിക്കോട്ടിൽ നേതൃത്വം നല്‍കുന്നതായിരിക്കും.
ഒന്നരമാസത്തിലേറെയായി യൂണിറ്റ് അടിസ്ഥാനത്തിൽ കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചും വലിയ ഒരുക്കത്തോടെ നടത്തപ്പെടുന്ന ഈ പരിപാടികൾക്ക് കണ്‍വീനർ സി.വി. ആന്റണിയുടെ നേതൃത്വത്തിൽ കുര്യാക്കോസ്, ജോണ്സണ്, ബിജു, ജെറിൻ, മാർട്ടിൻ, ജോമിഷ് എന്നിവരും സഹ കണ്‍വീനർമാരായി പ്രവർത്തിച്ചുവരുന്നു.