സുൽത്താൻ ബത്തേരി: കർണാടകയിൽനിന്നു ശബരിമല തീർഥാടകരുമായെത്തിയ മിനി ബസിന് വ്യാജ രജിസ്ട്രേഷൻ. മുത്തങ്ങ മോട്ടോർ വാഹന ചെക്പോസ്റ്റിൽ പരിശോധനയിലാണ് വ്യാജ രജിസ്ട്രേഷനാണെന്ന് കണ്ടെത്തിയത്. ബസ് ഉടമയ്ക്കെതിരേ കേസെടുത്തു.
ഡ്രൈവർ സതീഷിനെ കസ്റ്റഡിയിലെടുത്തു. ബസ് പോലീസിനു കൈമാറി. കഐ 01 എസി 5040 നന്പറിലുള്ള ബസ് കർണാടകയിലെ കോലാറിൽനിന്നാണ് തീർഥാടകരുമായെത്തിയത്. എഎംവിഐ വിശദമായി പരിശോധിച്ചപ്പോൾ രജിസ്ട്രേഷൻ വ്യാജമാണെന്നു കണ്ടെത്തുകയായിരുന്നു. തീർത്ഥാടകരെ മറ്റൊരു വാഹനത്തിൽ യാത്രയാക്കി. ബസിലെ ഷാസി നന്പർ പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്നത് മറ്റൊരു വാഹനമാണ്.