മീനങ്ങാടി: മലങ്കര യാക്കോബായ സിറിയൻ സണ്‍ഡേ സ്കൂൾ അസോസിയേഷന്റെ വാർഷിക പരീക്ഷ ഇന്നു തുടങ്ങും. ഇതിനു ഒരുക്കങ്ങളായെന്നു സണ്‍ഡേ സ്കൂൾ ഭദ്രാസന ഡയറക്ടർ ടി.വി. സജീഷ് അറിയിച്ചു.
വയനാട്, നീലഗിരി ജില്ലകളിലെ 42 സണ്‍ഡേ സ്കൂളുകളിലാണ് വാർഷിക പരീക്ഷ. ഒന്നു മുതൽ ഒന്‍പതു വരെ ക്ലാസുകളിലുള്ളവർക്കും പ്ലസ് വണ്‍ പഠിതാക്കൾക്കും ഇന്നു ഉച്ചകഴിഞ്ഞു ഒന്നു മുതൽ 3.30 വരെയും 10, പ്ലസ്ടു ക്ലാസുകാർക്കു ഡിസംബർ നാലിനുമാണ് പരീക്ഷ. നടത്തിപ്പ് അവലോകന യോഗത്തിൽ വൈസ് പ്രസിഡന്റ് ഫാ.പി.സി.പൗലോസ് പുത്തൻപുരക്കൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ടി.വി. സജീഷ്, സെക്രട്ടറി പി.എഫ്. തങ്കച്ചൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വൈ. ജോർജ്, അനിൽ ജേക്കബ്, പരീക്ഷ കണ്ട്രോളർ ഇ.പി. ബേബി, ഡിസ്ട്രിക്ട് ഇൻസ്പെക്ടർമാരായ പി.എം. മാത്യു, പി.എം. രാജു, ജിനു സ്കറിയ, മത്തായി ജോണ്‍, എബിൻ ഏലിയാസ്, സി.കെ. ജോർജ്, ചാരിറ്റി കണ്‍വീനർ പി.പി. ഏലിയാസ് എന്നിവർ പ്രസംഗിച്ചു.