+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.ആർ.ഗൗരിയമ്മയുടെ വിയോഗത്തിൽ സോഷ്യൽ ഫോറം അനുശോചിച്ചു

ജിദ്ദ: തിരുകൊച്ചി നിയമസഭയിൽ അംഗമായും കേരളപ്പിറവിയ്ക്കുശേഷം ഒന്നാം സംസ്ഥാന നിയമസഭയിൽ റവന്യൂ മന്ത്രിയായും ദശാബ്ദങ്ങൾ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ പകരംവയ്ക്കാനില്ലാത്ത നേതാവാണ് കെ. ആർ. ഗൗരിയമ്മയെന്ന് ഇന്
കെ.ആർ.ഗൗരിയമ്മയുടെ വിയോഗത്തിൽ സോഷ്യൽ ഫോറം അനുശോചിച്ചു
ജിദ്ദ: തിരുകൊച്ചി നിയമസഭയിൽ അംഗമായും കേരളപ്പിറവിയ്ക്കുശേഷം ഒന്നാം സംസ്ഥാന നിയമസഭയിൽ റവന്യൂ മന്ത്രിയായും ദശാബ്ദങ്ങൾ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ പകരംവയ്ക്കാനില്ലാത്ത നേതാവാണ് കെ. ആർ. ഗൗരിയമ്മയെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഭരണകൂടങ്ങളുടെ ക്രൂരതക്ക് നിരവധി തവണ ഇരയാവുകയും തുടർന്ന് നിശ്ചയദാർഢ്യത്തോടെ പൊതു പ്രവർത്തനത്തിൽ മുന്നേറി ഭരണസാരഥ്യം നേടുകയും ചെയ്ത ധീരവനിതയാണ് അവർ.

ഒരു നൂറ്റാണ്ടിലേറെ കാലം ജീവിക്കുകയും ജീവിതത്തിന്‍റെ മുഴുവൻ ഭാഗവും സമൂഹത്തിനു വേണ്ടി ഉഴിഞ്ഞുവയ്ക്കുകയും ചെയ്ത ഗൗരിയമ്മക്ക് ഉപജാപക വൃന്ദങ്ങളുടെ ഒറ്റപ്പെടുത്തലുകൾക്കും വിവേചനങ്ങൾക്കും ഇരയായി ഉന്നത സ്ഥാനങ്ങൾ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. പൊതുപ്രവർത്തകർക്കു മാതൃകാപരമായ നിരവധി കാര്യങ്ങൾ ബാക്കിവെച്ചാണ് ഗൗരിയമ്മ വിടപറഞ്ഞതെന്നും സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് പ്രസിഡന്‍റ് ഹനീഫ കടുങ്ങല്ലൂർ, ജനറൽ സെക്രട്ടറി കോയിസൻ ബീരാൻ കുട്ടി എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

റിപ്പോർട്ട്: മുസ്തഫ കെ.ടി. പെരുവള്ളൂർ