കോഴിക്കോട്:മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നാലുവരി പാതയാക്കി വികസിപ്പിക്കുന്നതിന് മുന്‍കൂര്‍ സമ്മതം നല്കാത്തവരുടെ ഭൂമി ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം ഏറ്റെടുത്തതിനുള്ള നഷ്ടപരിഹാരവും കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള പുന:രധിവാസ പാക്കേജും വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ ആക്ഷന്‍ കമ്മിറ്റി യോഗം സ്വാഗതം ചെയ്തു. റോഡ് പ്രവൃത്തി ഉടനെ ടെന്‍ഡര്‍ ചെയ്യാന്‍ സത്വര നടപടി സ്വീകരിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.