അഞ്ചല്‍ : ഓയില്‍പാം ഇന്ത്യ ലിമിറ്റഡില്‍ നടന്ന ഹണി പ്രോസസിംഗ് യൂണിറ്റ് ഉദ്ഘാടനത്തിനിടെ നടന്ന ബിജെപി പ്രതിഷേധത്തെ തുടര്‍ന്ന് ഓയില്പാമിനായി ഒന്നും ചെയ്യാത്തവരാണ് പ്രതിഷേധിച്ചത് എന്ന എംഎല്‍എ അടക്കമുള്ളവരുടെ പരാമര്‍ശത്തിന് മറുപടിയുമായി ബിജെപി നേതൃത്വം.
അഞ്ചലില്‍ വിളിച്ചുചേര്‍ത്ത പത്രമ്മേളനത്തിലാണ് ബിജെപി നേതാക്കള്‍ കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഫണ്ടിന്റെ കണക്കു സഹിതം ചൂണ്ടിക്കാട്ടി മറുപടി നല്‍കിയത്. ഓയില്‍പാം വികസനത്തിനായി വിവിധ ഘട്ടങ്ങളിലായി കോടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൊടുത്തിട്ടുണ്ടന്നിരിക്കെ എംഎല്‍എയും ഇടതുനേതാക്കളും അസത്യം പ്രചരിപ്പിക്കുകയാണ് എന്ന് ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി.
വൈവിധ്യവത്കരണത്തിന്റെ പേരില്‍ നടക്കുന്ന വലിയ അഴിമതികള്‍ക്കെതിരെ കേന്ദ്ര കൃഷി മന്ത്രാലയത്തിനടക്കം പരാതി നല്‍കും. വൈവിധ്യവല്‍ക്കരണം കൊണ്ട് നേട്ടമുണ്ടാകുന്നത് ചില ഇടതു നേതാക്കള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും മാത്രമാണ്. ഓയില്‍പാമില്‍ വൈവിധ്യവല്കരണത്തിന്റെ പേരില്‍ നടപ്പിലാക്കിയ പല പദ്ധതികളുടെയും ഇന്നത്തെ അവസ്ഥ എന്താണ് എന്ന് ഇടതുനേതാക്കള്‍ വ്യക്തമാക്കണം. ഓയില്‍പാമില്‍ നടക്കുന്ന അഴിമതി ചൂണ്ടിക്കാട്ടി അടുത്ത മാസം മുതല്‍ തൊഴിലാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണവും ശക്തമായ പ്രതിഷേധ പരിപാടികളും ആരംഭിക്കുമെന്നും ബിജെപി നേതൃത്വം വ്യകതമാക്കി.
അഞ്ചല്‍ മണ്ഡലം പ്രസിഡന്റ് എസ് ഉമേഷ് ബാബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആലഞ്ചേരി ജയചന്ദ്രന്, പി.എസ് സുമന്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഗിരീഷ് അമ്പാടി, ജി ബാലചന്ദ്രൻ പിള്ള, ഏരൂര്‍ പഞ്ചായത്ത് സമിതി അംഗങ്ങളായ വി. വിഷ്ണു, എസ്.എല്‍ അഖില്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.