കൊല്ലം: ജലമേള ലോകത്തിന്റെ നെറുകയില്‍ എത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതിനാണ് സിബിഎല്‍ ആവിഷ്കരിച്ചതെന്നും വരുംവര്‍ഷങ്ങളില്‍ സിബിഎല്ലിന്റെ വലിയ വേദിയായി കൊല്ലം ജില്ല മാറുമെന്നും മന്ത്രി കെ. എന്‍. ബാലഗോപാല്‍ അഭിപ്രായപ്പെട്ടു.
എട്ടാമത് പ്രസിഡന്റ്സ് ട്രോഫി ജലമേള ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ചരിത്ര പ്രാധാന്യമുള്ള ഏറ്റവും വലിയ ജലമേളയാണ് പ്രസിഡന്റ്സ് ട്രോഫി വള്ളംകളി. ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നതും വള്ളംകളിയിലാണ്. മത്സരങ്ങളുടെ വലിയ ശൃംഖല കൂടിയാണിത്.
100ലധികം ആളുകള്‍ ഉള്‍പ്പെടുന്നതാണ് ഓരോ ടീമും. മത നിരപേക്ഷതയുടെ വലിയ മാതൃകയാണ് ഇവിടെ കാണാനാകുക. ഒരേ മനസോടെ താളത്തിനൊത്ത് ആവേശത്തോടെ നടക്കുന്ന മത്സരം ജനജീവിതത്തിന്റെ ഏടുകളുമായി ബന്ധപ്പെട്ടരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
മേയര്‍ പ്രസന്നാ ഏണസ്റ്റ് പതാക ഉയര്‍ത്തി. മാസ്സ് ഡ്രില്‍ ഫ്ളാഗ് ഓഫ് എന്‍. കെ. പ്രേമചന്ദ്രന് എംപി നിര്‍വഹിച്ചു. എം. മുകേഷ് എംഎല് എ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍, എം. നൗഷാദ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.