മാന്നാനം: കുര്യാക്കോസ് ഏലിയാസ് ട്രോഫിക്ക് വേണ്ടിയുള്ള അഖില കേരള ഇന്റർ സ്കൂൾ ബാസ്്കറ്റ്ബോൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മാന്നാനം സെന്റ് എഫ്രേംസ് സ്കൂളും പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം മൗണ്ട് കാർമൽ സ്കൂളും ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ വാഴക്കുളം കാർമൽ സ്കൂളിനെ 88-60 പരാജയപ്പെടുത്തിയാണ് സെന്റ് എഫ്രേംസ് ജേതാക്കളായത്.
പെൺകുട്ടികളുടെ വിഭാഗത്തിൽ തേവര എസ്എച്ച് സ്കൂളിനെയാണ് മൗണ്ട് കാർമൽ സെമിയിൽ പരാജയപ്പെടുത്തിയത്. (സ്കോർ:70-68) ടൂർണമെന്റിലെ മികച്ച കളിക്കാരായി തെരഞ്ഞെടുക്കപ്പെട്ട മാന്നാനം സെന്റ് എഫ്രേംസിലെ സാവിയോ ജോർജ് ബിനു, വാഴക്കുളം കാർമൽ സ്കൂളിലെ ഇമ്മാനുവൽ ടി. ഷിബു, കോട്ടയം മൗണ്ട് കാർമലിലെ ഐറിൻ എൽസ ജോൺ, തേവര എസ്എച്ചിലെ ലയ മരിയ എന്നിവരെ ആദരിച്ചു. എഎസ്ഐ എസ്സി കേരള റീജയൺ പ്രസിഡന്റ് ഫാ. വർഗീസ് ഇടത്തിച്ചിറ, അതിരമ്പുഴ പഞ്ചായത്ത് മെംബർ ഷാജി ജോസഫ്, സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി സിഎംഐ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ഷൈജു സേവ്യർ സിഎംഐ, ഷാജി ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.