കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 23-ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും ഇന്ന് സമാപനം.
മേളയുടെ സമാപന ദിവസം കര്‍ഷക സംഗമ ദിനമായിട്ടാണ് ആചരിക്കുന്നത്. രാവിലെ 11.45 ന് കടുത്തുരത്തി മേഖലാ കലാപരിപാടികളും 12.15ന് വനിതകള്‍ക്കും പുരുഷന്മാര്ക്കുമായുള്ള കോക്കനട്ട് ഒളിമ്പിക്സ് മത്സരവും നടത്തപ്പെടും. രണ്ടിന് നടത്തപ്പെടുന്ന കാര്‍ഷിക മേള സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന് നിര്‍വഹിക്കും. കോട്ടയം ആർച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും. സമ്മേളനത്തോടനുബന്ധിച്ച് കെഎസ്എസ്എസ് ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കുന്ന സമൂഹാധിഷ്ഠിതപുനരധിവാസ പദ്ധതി സില്‍വര്‍ ജൂബിലി ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മുകളേല്‍ മത്തായി ലീലാമ്മ സംസ്ഥനതല കര്‍ഷക കുടുംബ പുരസ്കാര സമര്‍പ്പണവും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. തോമസ് ചാഴികാടന് എംപി, ഡീന്‍ കുര്യാക്കോസ് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടി ടി.കെ ജോസ് തുടങ്ങിയവർ പങ്കെടുക്കും.
വൈകുന്നേരം 4.30 ന് വാവാ സുരേഷ് നയിക്കുന്ന പാമ്പുകളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടി നാഗവിസ്മയക്കാഴ്ചകള് നടക്കും. തുടര്‍ന്ന് പകര്‍ന്നാട്ടം ഫിഗര്‍ ഷോ മത്സരവും 6.45 ന് ചേര്‍ത്തല കാരാളപതി ഫോക് ബാന്റ് മ്യൂസിക് ടീം അണിയിച്ചൊരുക്കുന്ന നാടന്‍ പാട്ട് ദൃശ്യവിരുന്നും നടക്കും.