പള്ളിക്കത്തോട്: പാലാ- കൊടുങ്ങൂർ റോഡിൽ കൊഴുവനാൽ മലയിരുത്തിക്കു സമീപം സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പള്ളിക്കത്തോട് മരോട്ടിയിൽ ശിവദാസിന്റെ മകൻ അരുൺദാസ് (35) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12.30തോടെയാണ് സംഭവം. പാലായിലെ ധനകാര്യ സ്ഥാപനത്തിൽ ജോലിക്കാരനായ അരുൺദാസ് ജോലി സംബന്ധമായ ആവശ്യത്തിനു മൂവാറ്റുപുഴയിൽ പോയി മടങ്ങവെ യാണ് അപകടം. അമ്മ: അനിത. ഭാര്യ: ശ്രുതി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.