ചങ്ങനാശേരി: 2023 ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ പെരുന്നയില്‍ നടക്കുന്ന മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മലബാറില്‍നിന്നും എത്തുന്ന സമുദായ അംഗങ്ങള്‍ക്ക് ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാന്‍ പറ്റുന്നവിധം കണ്ണൂരില്‍നിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ജനശതാബ്ദി എക്സ്പ്രസിന് ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ സതേണ്‍ റെയില്‍വേ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.
ചെന്നൈയിലെ ഓപ്പറേറ്റിംഗ് വിഭാഗത്തിലെ ചീഫ് ട്രാഫിക് മാനേജര്‍ക്ക് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ താത്കാലികമായി സ്റ്റോപ്പ് അനുവദിച്ചതെന്നും എംപി അറിയിച്ചു.
ചെന്നൈയിലെ ഓപ്പറേറ്റിംഗ് വിഭാഗത്തിലെ ചീഫ് ട്രാഫിക് മാനേജര്‍ക്ക് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ താത്കാലികമായി സ്റ്റോപ്പ് അനുവദിച്ചതെന്നും എംപി അറിയിച്ചു.