ചങ്ങനാശേരി: 146-ാമത് മന്നം ജയന്തി ആഘോഷം ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ നടക്കുമെന്നും രണ്ടിന് രാവിലെ 10.45ന് നടക്കുന്ന ജയന്തി സമ്മേളനം ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്യുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അറിയിച്ചു. പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് സമ്മേളനത്തിനായി ബൃഹത്തായ പന്തല്‍ നിര്‍മിക്കുന്ന ജോലികള്‍ ആരംഭിച്ചു.
ഒന്നിന് രാവിലെ 10.15ന് നടക്കുന്ന അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തിലും രണ്ടിന് രാവിലെ 10.45ന് നടക്കുന്ന ജയന്തി സമ്മേളനത്തിലും എന്‍എസ്എസ് പ്രസിഡന്റ് ഡോ.എം.ശശികുമാര്‍ അധ്യക്ഷത വഹിക്കും. പെരുന്നയില്‍ നിര്‍മിക്കുന്ന എന്‍എസ്എസ് കണ്വന്ഷന് സെന്ററിന്റെയും ഗസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനവും ഈ സമ്മേളനത്തില്‍ നടക്കും.