കോട്ടയം: ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ സുവര്‍ണ ജൂബിലിവര്‍ഷ ആഘോഷങ്ങള്‍ക്ക് സമാപനം. കോട്ടയം ക്രിസ്തുരാജാ കത്തീഡ്രല്‍ അങ്കണത്തില്‍ പതാക ഉയര്‍ത്തലിനെത്തുടര്‍ന്ന് കോട്ടയം ആർച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട കൃതജ്ഞതാബലിയോടെയാണു സമാപനദിനാഘോഷങ്ങള്ക്കു തുടക്കമായത്. സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം വചനസന്ദേശം നല്കി. തുടര്‍ന്ന് ജൂബിലി വര്‍ഷത്തില്‍ കെസിഡബ്ല്യുഎ സംഘടിപ്പിച്ച മാര്‍ഗംകളിയുടെ അതിരൂപതാതല ഫൈനല്‍ മത്സരം ബിസിഎം കോളജ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ടു.
മത്സരത്തില്‍ മടമ്പം ഒന്നാം സ്ഥാനവും രാജപുരം രണ്ടാം സ്ഥാനവും കല്ലറ മൂന്നാം സ്ഥാനവും അലക്സ്നഗര്‍ നാലാം സ്ഥാനവും നേടി. അതിരൂപതയിലെ 135 യൂണിറ്റുകളില്‍നിന്ന് ആയിരക്കണക്കിനു വനിതകള്‍ സുവര്‍ണജൂബിലി റാലിയില്‍ അണിനിരന്നു. നിശ്ചലദൃശ്യാവിഷ്ക്കാര മത്സരത്തില്‍ പേരൂര്‍ യൂണിറ്റ് ഒന്നാം സ്ഥാനവും കത്തീഡ്രല്‍ യൂണിറ്റ് രണ്ടാം സ്ഥാനവും കൈപ്പുഴ യൂണിറ്റ് മൂന്നാം സ്ഥാനവും നേടി.
ബിസിഎം കോളജ് ഓഡിറ്റോറിയത്തില്‍ കെസിഡബ്ല്യുഎ പ്രസിഡന്റ് ലിന്‍സി രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജൂബിലിസമാപന പൊതുസമ്മേളനം കോട്ടയം ആർച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്കി. കെസിസി പ്രസിഡന്റ് തമ്പി എരുമേലിക്കര, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ഏബ്രാഹം പറമ്പേട്ട്, കെസിവൈഎല്‍ പ്രസിഡന്റ് ലിബിന് പാറയില്‍, മലബാര്‍ റീജയണ്‍ ചാപ്ലെയിന്‍ ഫാ. ജോയി കട്ടിയാങ്കല്‍, സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ സൗമി എസ്ജെസി, കെസിഡബ്ല്യുഎ സെക്രട്ടറി ഷൈനി ചൊള്ളമ്പേല്‍, ട്രഷറല്‍ എല്‍സമ്മ സക്കറിയ എന്നിവര്‍ പ്രസംഗിച്ചു.
ജൂബിലി വര്‍ഷത്തിലെ മികച്ച പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി മടമ്പത്തെ മികച്ച ഫൊറോനയായി തെരഞ്ഞെടുത്തു. പിറവം, ഇടയ്ക്കാട്ട് ഫൊറോനകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി. മികച്ച റാലിക്ക് ഇടയ്ക്കാട്, കടുത്തുരുത്തി, ചുങ്കം മേഖലകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.