രാമപുരം: ഗവണ്മെന്റ് ആശുപത്രിയിൽ ഒപി വിഭാഗത്തിൽ അധിക സേവനം ലഭ്യമാക്കുന്നതിനായി പഞ്ചായത്ത് ഡോക്ടറെ നിയമിച്ചു. വളരെ നാളുകളായി രാമപുരത്തെ ജനങ്ങൾ ഡോക്ടറുടെ കുറവ് മൂലം വലയുകയായിരുന്നു.
പഞ്ചായത്ത് വാർഷിക പദ്ധതിയിൽ പണം വകയിരുത്തിയാണ് ഡോക്ടറെ നിയമിച്ചത്. ഇതോടെ ഉച്ചകഴിഞ്ഞ് ഒന്നുമുതൽ വൈകുന്നരം ആറുവരെ ഡോക്ടറുടെ സേവനം ലഭ്യമാകും. ഡോക്ടറെ നിയമിക്കുന്നതിന് മുൻകൈ എടുത്ത പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട്, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് കവിത മനോജ് എന്നിവരെ ആശുപത്രി വികസനസമിതി അംഗങ്ങൾ അഭിനന്ദിച്ചു.