പാലാ: പാലാ ബൈപാസില്‍ സിവില്‍ സ്റ്റേഷന് ഭാഗത്ത് പൂര്‍ത്തീകരിക്കാനുള്ള പണികള്‍ വേഗത്തിൽ നടന്നുവരികയാണെന്ന് മാണി സി. കാപ്പന് എംഎല്‍എ പറഞ്ഞു. വൈദ്യുതിത്തൂണുകള്‍ മാറ്റിയ ശേഷം കമ്പി വലിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. റോഡിനുള്ള കോണ്‍ക്രീറ്റ് ഓടകളുടെ നിര്‍മാണവും നടക്കുന്നുണ്ട്. തുടര്‍ന്ന് ടാറിംഗ് ജോലികള്‍ നടക്കും.
ശബരിമല സീസണും ജൂബിലി തിരുനാളിനുംമുമ്പേ ടാറിംഗ് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഏറ്റെടുത്ത സൂര്യാലോഡ്ജിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്യുമെന്നും എംഎല്‍എ പറഞ്ഞു.
ശബരിമല സീസണും ജൂബിലി തിരുനാളിനുംമുമ്പേ ടാറിംഗ് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഏറ്റെടുത്ത സൂര്യാലോഡ്ജിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്യുമെന്നും എംഎല്‍എ പറഞ്ഞു.