+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ലാ​യ്ക്കു കു​ടി​വെ​ള്ളം; 5.26 കോ​ടി അ​നു​വ​ദി​ച്ചു

പാ​ലാ: ന​ഗ​ര​പ്ര​ദേ​ശ​ത്തെ ശു​ദ്ധ​ജ​ല വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ "അ​മൃ​ത് 2 സ്റ്റേ​റ്റ് വാ​ട്ട​ര്‍ ആ​ക്‌​ഷ​ന്‍ പ്ലാ​ന്‍' പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 5.26 കോ​ടി രൂ​പ​യു​ടെ ന​വീ​ക​ര​ണ പ​ദ്
പാ​ലാ​യ്ക്കു കു​ടി​വെ​ള്ളം; 5.26 കോ​ടി അ​നു​വ​ദി​ച്ചു
പാ​ലാ: ന​ഗ​ര​പ്ര​ദേ​ശ​ത്തെ ശു​ദ്ധ​ജ​ല വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ "അ​മൃ​ത് 2 സ്റ്റേ​റ്റ് വാ​ട്ട​ര്‍ ആ​ക്‌​ഷ​ന്‍ പ്ലാ​ന്‍' പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 5.26 കോ​ടി രൂ​പ​യു​ടെ ന​വീ​ക​ര​ണ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ചു.

അ​ര്‍​ബ​ന്‍ വാ​ട്ട​ര്‍ സ​പ്ലൈ സ്കീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ല​വി​ലു​ള്ള പ​ദ്ധ​തി​ക​ള്‍ ശ​ക്തി​പ്പെ​ടു​ത്താ​നും വി​ത​ര​ണ ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കാ​നും പു​തി​യ ക​ണ​ക്‌​ഷ​നു​ക​ള്‍ ന​ല്‍​കാ​നും തു​ക വി​നി​യോ​ഗി​ക്കാ​നു​മാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നു ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ആ​ന്‍റോ ജോ​സ് പ​ടി​ഞ്ഞാ​റെ​ക്ക​ര അ​റി​യി​ച്ചു.

ന​ഗ​ര​സ​ഭ​യും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളും ചേ​ര്‍​ന്നു​ള്ള സം​യു​ക്ത പ​ദ്ധ​തി​യാ​ണി​ത്.
ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന് ജോ​സ് കെ. ​മാ​ണി എം​പി മു​ഖേ​ന ന​ല്‍​കി​യ പ്രോ​ജ​ക്‌​ടി​നാ​ണ് ഇ​പ്പോ​ള്‍ അം​ഗീ​കാ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്നു ചെ​യ​ര്‍​മാ​ന്‍ പ​റ​ഞ്ഞു. വാ​ട്ട​ര്‍ അ​ഥോ​റി​ട്ടി​ക്കാ​ണ് നി​ര്‍​വ​ഹ​ണ ചു​മ​ത​ല. പ​ദ്ധ​തി ഉ​ട​ൻ ടെ​ന്‍​ഡ​ര്‍ ചെ​യ്യു​മെ​ന്നു വാ​ട്ട​ര്‍ അ​ഥോ​റി​ട്ടി ന​ഗ​ര​സ​ഭ​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വീ​ടു​ക​ളി​ലേ​ക്ക്

ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തു വേ​ന​ലി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ച​തു വ​ലി​യ നേ​ട്ട​മാ​യെ​ന്നും ശു​ദ്ധീ​ക​രി​ച്ച ശു​ദ്ധ​ജ​ലം കൂ​ടു​ത​ല്‍ വീ​ടു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ ബൈ​ജു കൊ​ല്ലം​പ​റ​മ്പി​ല്‍ പ​റ​ഞ്ഞു. പ​ഴ​കി​യ പൈ​പ്പു​ക​ള്‍ പ​ല​ഭാ​ഗ​ത്തും പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്ന​തു പു​തി​യ പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തോ​ടെ ഇ​ല്ലാ​താ​കും. ഉ​യ​ര്‍​ന്ന മ​ര്‍​ദ​ത്തി​ല്‍ വെ​ള്ളം പ​ന്പ് ചെ​യ്ത് ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും എ​ത്തി​ക്കാ​ന്‍ ക​ഴി​യും. ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്താ​ൻ പ്ര​ത്യേ​ക അ​നു​മ​തി ല​ഭ്യ​മാ​ക്കി​യ ജ​ല​സേ​ച​ന​മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നെ എ​ല്‍​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു.