ചെമ്മലമറ്റം: സ്കൂൾതല ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സാമൂഹിക ഇടപെടൽ വഴി സ്കൂൾ പരിസരങ്ങളിലും പ്രാദേശിക തലങ്ങളിലും ലഹരിലഭ്യത ഫലപ്രദമായി തടയുന്നതിനും കുട്ടികളിൽ ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിനും വേണ്ടി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ ലഹരിവിരുദ്ധ വിദ്യാർഥി സ്ക്വാഡ് രൂപീകരിച്ചു.
സ്കൂൾ മാനേജർ ഫാ. സഖറിയാസ് ആട്ടപ്പാട്ട് അധ്യക്ഷത വഹിച്ച യോഗം തിടനാട് ജനമൈത്രി പോലീസ് സ്റ്റേഷൻ എസ്ഐ എം.ജെ. ഷാജി ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗം സമൂഹത്തിലും വ്യക്തിജീവിതത്തിലും കുടുംബങ്ങളിലും ഉണ്ടാക്കുന്ന മാനസിക ശാരീരിക പ്രത്യാഘാതങ്ങളെക്കുറിച്ച് ആശാ മരിയ പോൾ ബോധവത്കരണ ക്ലാസെടുത്തു.
ലഹരിവിരുദ്ധ സന്ദേശം ഭവനങ്ങളിൽ എത്തിക്കുന്നതിനായി തയാറാക്കിയ "എന്റെ ഭവനം ലഹരി രഹിത ഭവനം' എന്ന സ്റ്റിക്കർ സ്കൂൾ മാനേജർ പ്രകാശനം ചെയ്തു. തുടർന്നു അധ്യാപകരും കുട്ടികളും ചേർന്ന് തയാറാക്കിയ പോരാളി എന്ന ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു. വാർഡ് മെംബർ എ.സി. രമേശ്, പിടിഎ പ്രസിഡന്റ് ഷെറിൻ കുര്യാക്കോസ്, ഹെഡ്മാസ്റ്റർ സാബു മാത്യു എന്നിവർ പ്രസംഗിച്ചു.