+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​ല്ലി​യാ​നി​ക്കു​ന്ന്-ചെ​റു​കു​റി​ഞ്ഞി റോ​ഡ് ത​ക​ര്‍​ന്നു

രാ​മ​പു​രം: നെ​ല്ലി​യാ​നി​ക്കു​ന്ന് ചെ​റു​കു​റി​ഞ്ഞി റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ്​ യാത്ര അസാധ്യം. വ​ര്‍​ഷ​ത്തോ​ള​മാ​യി റോ​ഡി​ല്‍ റീ​ടാ​റിം​ഗ് ന​ട​ത്തി​യി​ട്ട്. കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ ബു​ദ്ധി​മു​ട
നെ​ല്ലി​യാ​നി​ക്കു​ന്ന്-ചെ​റു​കു​റി​ഞ്ഞി റോ​ഡ് ത​ക​ര്‍​ന്നു
രാ​മ​പു​രം: നെ​ല്ലി​യാ​നി​ക്കു​ന്ന് -ചെ​റു​കു​റി​ഞ്ഞി റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ്​ യാത്ര അസാധ്യം. വ​ര്‍​ഷ​ത്തോ​ള​മാ​യി റോ​ഡി​ല്‍ റീ​ടാ​റിം​ഗ് ന​ട​ത്തി​യി​ട്ട്. കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ ബു​ദ്ധി​മു​ട്ടി​യാ​ണ് ഇ​തുവഴി ക​ട​ന്നു​പോ​കു​ന്ന​ത്.

നൂ​റു​ക​ണ​ക്കി​നു വീ​ടു​ക​ളി​ലെ ആ​ളു​ക​ള്‍ മാ​ന​ത്തൂ​രി​ല്‍ എ​ത്തു​വാ​ന്‍ ആ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണി​ത്. രാ​മ​പു​രം നോ​ര്‍​ത്ത് എല്‍പി സ്കൂ​ള്‍, മാ​ന​ത്തൂ​ര്‍ സ്കൂ​ള്‍, രാ​മ​പു​രം നോ​ര്‍​ത്ത് ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലേക്ക് എ​ത്തു​ന്ന​തും ഇ​തു​വ​ഴി​യാണ്.

റോ​ഡ് റീ​ടാ​റിം​ഗ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധിതവ​ണ പ​രാ​തി ന​ല്‍​കി​യി​ട്ടും അ​ധി​കാ​രി​ക​ള്‍ അ​ന​ങ്ങാ​പ്പാ​റ ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. പാ​ലാ പി​ഡ​ബ്ല്യു​ഡിയു​ടെ കീ​ഴി​ലാ​ണ് റോ​ഡ്. ഉ​ട​ൻ റീ​ടാ​റിം​ഗ് ചെ​യ്തി​ല്ലെ​ങ്കി​ല്‍ റെ​സി​ഡ​ന്‍റ്സ്് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ഡ​ബ്ല്യുഡി ഓ​ഫീ​സി​നു മു​ന്പി​ല്‍ സ​മ​രം ന​ട​ത്തു​മെ​ന്ന് നാ​ട്ടു​കാ​ര്‍ മു​ന്ന​റി​യി​പ്പു ന​ല്‍​കി.