പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിലെ കേരളോത്സവം ഇന്നു മുതൽ 30 വരെ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്നു രാവിലെ രചനാമത്സരങ്ങൾ. നാളെ രാവിലെ 9.30ന് ഇരുപതാംമൈലിൽനിന്ന് സാംസ്കാരികറാലി. 29ന് ഉച്ചകഴിഞ്ഞ് മൂന്നിന് മഹാത്മാഗാന്ധി ടൗണ്‍ഹാളിൽ സാംസ്കാരിക സമ്മേളനം സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സാഹിത്യ സാംസ്കാരിക രംഗത്തെ പ്രതിഭകളായ പി. മധു, കെ.പി.എ.സി. രവി, പൊൻകുന്നം സെയ്ദ്, ബേബിച്ചൻ ഏർത്തയിൽ, എം.സി. ജയകൃഷ്ണൻ, ബിപിൻ ചന്ദ്രൻ തുടങ്ങിയവരെ ആദരിക്കും. തുടർന്ന് ചലച്ചിത്ര നടൻ സാജൻ പള്ളുരുത്തിയുടെ ചിരിയരങ്ങ്. 30ന് വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിക്കും.
പത്രസമ്മേളനത്തിൽ പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, സെക്രട്ടറി ബിൻസി ചെറിയാൻ, പഞ്ചായത്തംഗങ്ങളായ ആന്റണി മാർട്ടിൻ ജോസഫ്, സുമേഷ് ആൻഡ്രൂസ്, എൻ.ടി. ശോഭന തുടങ്ങിയവർ പങ്കെടുത്തു.
പത്രസമ്മേളനത്തിൽ പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, സെക്രട്ടറി ബിൻസി ചെറിയാൻ, പഞ്ചായത്തംഗങ്ങളായ ആന്റണി മാർട്ടിൻ ജോസഫ്, സുമേഷ് ആൻഡ്രൂസ്, എൻ.ടി. ശോഭന തുടങ്ങിയവർ പങ്കെടുത്തു.