ഈരാറ്റുപേട്ട: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് ഈരാറ്റുപേട്ട എക്സൈസിന്റെ പിടിയിൽ. കളത്തൂക്കടവ് വെട്ടിപ്പറമ്പ് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ആനോൺ സിബി (19) ആണ് പിടിയിലായത്. ഇയാളിൽനിന്ന് ആറുഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ആവശ്യക്കാരെ മൊബൈൽ ഫോൺ വഴി കണ്ടെത്തി അതീവ രഹസ്യമായാണ് മയക്കുമരുന്ന് കൈമാറ്റം നടന്നിരുന്നത്. ഒരു ഗ്രാം ലഹരി മരുന്നിന് 3,500 രൂപയാണ് ഈടാക്കിയിരുന്നത്. രഹസ്യവിവരത്തെത്തുടർന്നാണ് പ്രതിയെ എക്സൈസ് പിടികൂടിയത്. ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.