കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപതയിലെ വിശ്വാസികള്‍ പ്രാർഥിച്ചൊരുങ്ങുന്നതിനായി കെടാവിളക്ക് എന്ന പേരിലാരംഭിക്കുന്ന പ്രാർഥനാ ദിനാചരണത്തിന് ഇന്നു തുടക്കമാകും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലാണ് പ്രാർഥനാ ദിനാചരണത്തിന് തുടക്കം കുറിക്കുന്നത്. നാളെ രൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ പ്രത്യേക പ്രാർഥനാ ദിനമാചരിക്കും.
പുതിയ ആരാധനാവത്സരമാരംഭിക്കുന്ന മംഗളവാര്‍ത്തക്കാലത്തിലെ ആദ്യ ഞായറാഴ്ച മുതലാരംഭിക്കുന്ന പ്രത്യേക പ്രാർഥനാദിനാചരണങ്ങളില് വൈദികര്‍, സന്യസ്തര്‍, ഇടവകകള്‍, സംഘടനകള്‍ എന്നിവര്‍ പങ്കുചേരും. പ്രാരംഭമായി രൂപതയിലെ വൈദികരാണ് പ്രത്യേക പ്രാർഥനാദിനമാചരിക്കുന്നത്. ഓരോ ദിവസവും പ്രത്യേക പ്രാർഥനാദിനാചരണത്തിനായി നിശ്ചയിക്കപ്പെടുന്ന വ്യക്തി, സമൂഹം രൂപതയിലെ എല്ലാ വിഭാഗം ജനത്തെയും സമര്‍പ്പിച്ച് പ്രാർഥിക്കുകയും രൂപതാംഗങ്ങള്‍ പ്രസ്തുത വ്യക്തി, സമൂഹത്തിനുവേണ്ടിയും പ്രാർഥിക്കുകയും ചെയ്യുന്നതാണ്. 1977ല്‍ സ്ഥാപിതമായ കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണജൂബിലി 2027ല്‍ പൂര്‍ത്തിയാകും.