പത്തനംതിട്ട: 2023 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവരെ ഉള്‍പ്പെടുത്തി വോട്ടര്‍ പട്ടിക പുതുക്കുന്നു. വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുള്ള പേര്, ഫോട്ടോ, വയസ്, ജനന തീയതി, കുടുംബ വിവരങ്ങള്‍ എന്നിവ ഡിസംബര്‍ എട്ടുവരെ കരട് വോട്ടര്‍പട്ടിക പരിശോധിച്ച് തിരുത്തലുകള്‍ വരുത്താം. കരട് വോട്ടര്‍ പട്ടികകള്‍ പരിശോധിക്കുന്നതിന് എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഇന്നും ഡിസംബര്‍ നാലിനും എല്ലാ താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
ബിഎല്‍ഒമാരുടെ കൈവശമുള്ള വോട്ടര്‍ പട്ടികകള്‍ പരിശോധിച്ച് വോടടര്മാര്ക്ക് വിവരങ്ങള്‍ ഉറപ്പുവരുത്താവുന്നതാണെന്നും ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്) ആര്. രാജലക്ഷ്മി അറിയിച്ചു.
ബിഎല്‍ഒമാരുടെ കൈവശമുള്ള വോട്ടര്‍ പട്ടികകള്‍ പരിശോധിച്ച് വോടടര്മാര്ക്ക് വിവരങ്ങള്‍ ഉറപ്പുവരുത്താവുന്നതാണെന്നും ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്) ആര്. രാജലക്ഷ്മി അറിയിച്ചു.