പത്തനംതിട്ട: ഡിഫറന്റലി ഏബിൾഡ് പേഴ്സൺസ് ആൻഡ് പേരന്റ്സ് അസോസിയേഷൻ ഓഫ് കേരളയുടെ വാർഷിക കുടുംബസംഗമം "ഭിന്നശേഷീയം 2022' എന്ന പേരിൽ പത്തനംതിട്ട ടൗൺ ഹാളിൽ പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ രക്ഷാധികാരി സാമുവേൽ പ്രക്കാനം അധ്യക്ഷത വഹിച്ചു. ഭിന്നശേഷി കുടുംബാംഗങ്ങൾക്കുള്ള ഭക്ഷ്യധാന്യക്കിറ്റ് വിതരണം നഗരസഭ കൗൺസിലർ സിന്ധു അനിൽ നിർവഹിച്ചു. പ്രഫ. മാലൂർ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. കെ.എം. രാജ, കെ. സിയാദ്, വർഗീസ് പേരയിൽ, ബേബിക്കുട്ടി ദാനിയേൽ, കെ. മന്മഥൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു.