പഴയങ്ങാടി: നിർമാണ തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു. ഏഴിലോട് പറമ്പത്തെ കെ.കെ.വിജയൻ-ഉഷ ദമ്പതികളുടെ മകൻ കെ.കെ. ഷിജിൻ (29) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടോടെ വെങ്ങര ചെന്പല്ലിക്കുണ്ട് പാലത്തിന് സമീപമായിരുന്നു സംഭവം. സഹോദരങ്ങൾ: ജിജിന, ഷജിന.