കണ്ണൂർ: കരിന്തളം-വയനാട് 400 കെ.വി ട്രാൻസ്ഗ്രിഡ് വൈദ്യുതി ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ വൈദ്യുതി വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ്-എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജനങ്ങളെ അറിയിക്കാതെ സർവേ നടത്തിയും സ്ഥലം ഉടമകളുടെ സമ്മതമില്ലാതെ നിർമാണ പ്രവൃത്തി നടത്തുവാൻ ശ്രമിക്കുകയും ചെയ്താൽ തടയുമെന്നും ജില്ലാ സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ അധ്യക്ഷത വഹിച്ചു.
ജോയിസ് പുത്തൻപുര, അഡ്വ. മാത്യു കുന്നപ്പള്ളി, സജി കുറ്റിയാനിമറ്റം, കെ.ടി. സുരേഷ് കുമാർ, തോമസ് മാലത്ത്, ബിനു മണ്ഡപം, വി.വി.സേവി, സി.എം ജോർജ് എന്നിവർ പ്രസംഗിച്ചു.
ജോയിസ് പുത്തൻപുര, അഡ്വ. മാത്യു കുന്നപ്പള്ളി, സജി കുറ്റിയാനിമറ്റം, കെ.ടി. സുരേഷ് കുമാർ, തോമസ് മാലത്ത്, ബിനു മണ്ഡപം, വി.വി.സേവി, സി.എം ജോർജ് എന്നിവർ പ്രസംഗിച്ചു.