കണ്ണൂർ: 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' പദ്ധതിയിൽ പുതിയ സംരംഭങ്ങൾ തുടങ്ങാൻ തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്ത നവകേരള തദ്ദേശകം 2.0 അവലോകന യോഗം ജില്ലാ പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സംരംഭങ്ങൾ മുടക്കാൻ മുന്നിൽ നിൽക്കുന്നവരായി തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മാറരുത്. ഇത്തരം മനോഭാവം പൊതുവെ മാറിയിട്ടുണ്ടെങ്കിലും ചിലർ ഇപ്പോഴും മാറിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു.
മേയർ ടി.ഒ. മോഹനൻ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം. ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.പി. ഷാജിർ, കൂത്തുപറമ്പ് നഗരസഭാ ചെയർപേഴ്സൻ വി. സുജാത, മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രമണി, ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ, പഞ്ചായത്ത് ഡയറക്ടർ എച്ച്. ദിനേശൻ,
ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, അഡീഷനൽ ഡവലപ്മെന്റ്റ് കമ്മീഷണർ സി.പി. ജോസഫ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ്റ് ഡയറക്ടർ ടി.ജെ. അരുൺ, തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.