കണ്ണൂർ: ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ച് നിയമപാലകർ നേരിടുന്ന വെല്ലുവിളികളും വ്യവസ്ഥയിലെ പോരായ്മകളും തുറന്ന് കാണിച്ച മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂളിന്റെ 'കാക്കി ഈസ് ദി കളർ' കണ്ണൂർ റവന്യു ജില്ലാ കലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനത്തെത്തി സംസ്ഥാന മത്സരത്തിന് യോഗ്യത നേടി. സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽപ്പെട്ട് കൃത്യ നിർവഹണം നടത്താൻ പാടുപെടുന്ന പോലീസിന്റെ അവസ്ഥ ചിരിയും ചിന്തയും ഒരുപോലെ ഉണർത്തി. എക്സൈസ്, മോട്ടോർവാഹന വകുപ്പ്, ഫയർഫോഴ്സ് എന്നിവയും നേരിടുന്ന പ്രതിസന്ധികളെ കുട്ടികൾ തന്മയത്വത്തോടെ അവതരിപ്പിച്ചു. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ വിനിൽ സി മാത്യു ആണ് പരിശീലകൻ. നിഖിൽ പി. സാബു, ക്രിസ് ജോ ആൻട്രൂസ്, ജുവാൻ സ്കറിയ ജോർജ്, ടെസ്മെൽ സിജു, എഡ്വിൻ റോൾസൺ, ജസ്വിൻ പ്രസാദ്, ഒലിവിയ തോമസ്, അന്ന റോസ്, സാന്റാ മരിയ എന്നിവരാണ് ടീം അംഗങ്ങൾ.