കണ്ണൂര്: ആദ്യമായി മത്സരിച്ച പരിചമുട്ടിൽ 15 വർഷത്തെ കുത്തക തകർത്തു സെന്റ് മേരീസ് എച്ച്എസ്എസ് എടൂർ സംസ്ഥാനതലത്തിലേക്ക്. സ്ഥിരമായി വിജയിച്ചിരുന്ന മൊകേരി രാജിവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തിയയാണ് സെന്റ് മേരീസ് എച്ച്എസ്എസ് ഒന്നാമതെത്തിയത്. ആദ്യമായാണ് സ്കൂളിൽ നിന്നും പരിചമുട്ട് കളിയുമായി മത്സരത്തിനെത്തിയത്.
അവറാച്ചൻ കോട്ടയത്തിന്റെ മൂന്നു മാസത്തെ കഠിന പരിശീലത്തിലാണ് വിദ്യാർഥികൾ പരിചമുട്ടിൽ ചുവടുറപ്പിച്ചത്. ഏബിൾ സണ്ണി, ജിയോ ഷാൻ, ജെcഫിൻ ജിമ്മി, അബിൻ പി. പോൾ, വിവേക് വിൻസ്, ആൽബിൻ സജി, ഗ്ലെൻ ജോ സെബാൻ, അഭിഷേക് ജോസഫ് എന്നിവരാണ് ടീം അംഗങ്ങൾ.