തലശേരി: ലഹരി വില്പന ചോദ്യം ചെയ്തതിന് തലശേരിയിൽ രണ്ട് സിപിഎം പ്രവർത്തകരെ വെട്ടിക്കൊന്ന കേസിലെ പ്രതികളുമായുള്ള പോലീസിന്റെ തെളിവെടുപ്പിൽ കൊലയക്ക് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി. പിണറായി കന്പോണ്ടർ ഷാപ്പിനടുത്തുനിന്ന് മുഖ്യപ്രതി പാറായി ബാബു ആണ് ഒളിപ്പിച്ചുവച്ച കത്തി പോലീസിനെടുത്ത് നൽകിയത്.
മറ്റൊരുപ്രതി സന്ദീപിന്റെ വീടിനടുത്തു നിന്നാണ് രക്തക്കറയുള്ള ആയുധം കണ്ടെത്തിയത്. കൊലപാതകം നടന്ന തലശേരി ആശുപത്രിയിലെത്തിച്ചും തെളിവെടുപ്പ് നടത്തി.
മറ്റൊരുപ്രതി സന്ദീപിന്റെ വീടിനടുത്തു നിന്നാണ് രക്തക്കറയുള്ള ആയുധം കണ്ടെത്തിയത്. കൊലപാതകം നടന്ന തലശേരി ആശുപത്രിയിലെത്തിച്ചും തെളിവെടുപ്പ് നടത്തി.