ഏഴിമല: ഏഴിമലനാവിക അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ഇന്നു നടക്കും. ഇന്നു രാവിലെ നടക്കുന്ന പാസിംഗ് ഔട്ട് പരേഡിൽ എഎസ്ടിഇ കമഡോര്‍ കമാന്‍ഡന്റ് എയര്‍ മാര്‍ഷല്‍ ബി.ആര്. കൃഷ്ണ സല്യൂട്ട് സ്വീകരിക്കും. പാസിംഗ് ഔട്ടിൽ പങ്കെടുക്കുന്ന 258 പേരിൽ 37 പേർ വനിതകളാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, മഡഗാസ്കര്‍, മൗറീഷ്യസ്, മ്യാന്മര്, സീഷെല്‍സ്, ടാന്‍സാനിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള നിന്നുള്ള 16 പേരും സൈനിക സൗഹാർദ പദ്ധതിയുടെ ഭാഗമായി ഏഴിമലയിൽ നിന്നും പരിശീലനം പൂർത്തിയാക്കി പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കുന്നുണ്ട്. പാസിംഗ് ഔട്ട് പരേഡിന്റെ മുന്നോടിയായി വ്യാഴാഴ്ച ഔട്ട് ഡോര്‍ ട്രെയിനിംഗ് നടന്നു.
103-ാമത് ഇന്ത്യന്‍ നേവല്‍ അക്കാദമി കോഴ്സ്, 36-ാമത് നേവല്‍ ഓറിയന്റേഷൻ കോഴ്സ് എന്നിവയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയവരാണ് പരേഡിൽ പങ്കെടുക്കുന്നത്.
103-ാമത് ഇന്ത്യന്‍ നേവല്‍ അക്കാദമി കോഴ്സ്, 36-ാമത് നേവല്‍ ഓറിയന്റേഷൻ കോഴ്സ് എന്നിവയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയവരാണ് പരേഡിൽ പങ്കെടുക്കുന്നത്.