രാജപുരം: കണ്ണൂർ സർവകലാശാല ഇന്റർ കോളജിയേറ്റ് പുരുഷ വിഭാഗം കബഡി ചാമ്പ്യൻഷിപ്പ് ഇന്നു രാജപുരം സെന്റ് പയസ് ടെൻത് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലെ മുന്നൂറോളം കായികതാരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. രാവിലെ പത്തിനു കോളജ് ലോക്കൽ മാനേജർ ഫാ. ജോർജ് പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. ജേതാക്കൾക്കുള്ള സമ്മാനവിതരണം പ്രിൻസിപ്പൽ ഡോ. എം.ഡി. ദേവസ്യ നിർവഹിക്കും. ഡിസംബർ ഏഴു മുതൽ ബംഗളൂരു സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ദക്ഷിണേന്ത്യ അന്തർസർവകലാശാല ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യൂണിവേഴ്സിറ്റി ടീമിനെ ഇവിടെനിന്ന് തെരഞ്ഞെടുക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കോളജ് ടീമുകൾ യോഗ്യതാപത്രവും തിരിച്ചറിയൽ കാർഡും സഹിതം ഇന്നു രാവിലെ ഒന്പതിനു റിപ്പോർട്ട് ചെയ്യണം.