ജിദ്ദ: ഭിന്നശേഷിക്കാരുടെ സാമൂഹിക പരിരക്ഷക്ക് കൂടുതൽ പ്രാമുഖ്യം നൽകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി. പ്രസ്താവിച്ചു. ഈ മേഖലയിലെ പ്രവർത്തനങ്ങൾ ഏറെ അപര്യാപ്തമാണെന്നും ഭിന്നശേഷിക്കാർക്കായി കർമനിരതരാവുന്നത് പുണ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രദീപ്തം പ്രോജ്വലം എന്ന ശീർഷകത്തിൽ ഗുഡ്വിൽ ഗ്ലോബൽ ഇനിഷ്യെറ്റീവ് (ജിജിഐ) സംഘടിപ്പിച്ച റമദാൻ ടോക്ക് സീരീസ് സീസണ് 2 സെഷൻ രണ്ട് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാഴ്ചശക്തിയില്ലാത്തവർക്ക് ജീവിതം വെല്ലുവിളിയാണെന്നും അത്തരം വ്യക്തികൾക്ക് സമൂഹം പരിരക്ഷ നൽകിയാൽ അവർക്ക് പ്രതികൂലതകളെ അനുകൂലതകളാക്കാൻ സാധിക്കുമെന്നും ഗ്ലോബൽ ഇസ്ലാമിക് ഫൗണ്ടേഷൻ ഫോർ ദ ബ്ലൈൻഡ് (ജിഎഫ്ബി) പ്രസിഡന്റ് കൂടിയായ ഇ.ടി കൂട്ടിച്ചേർത്തു. ഈ രംഗത്തുള്ള തന്റെ ദീർഘകാല അനുഭവങ്ങൾ സൂം സെഷനിൽ അദ്ദേഹം സദസ്സുമായി പങ്കുവച്ചു.
ജിജിഐ പ്രസിഡന്റ് ഡോ. ഇസ്മായിൽ മരിതേരി അധ്യക്ഷത വഹിച്ചു. കുറച്ചുപേർക്ക് ദൈവം കാഴ്ചശക്തി നൽകാത്തത് കാഴ്ചശക്തിയുള്ളവരെ പരീക്ഷിക്കാൻ വേണ്ടിയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ബഹുമുഖ പ്രതിഭകളും ഭിന്നശേഷിക്കാരുമായ ഡോ. ഹബീബ് സി (അസി. പ്രഫ. ഫാറൂഖ് കോളജ്), അക്ബർ സി (അസി. പ്രഫ. മലപ്പുറം ഗവണ്മെന്റ് കോളെജ്), ജിഎഫ്ബി പ്രതിനിധി മുസ്തഫ മാസ്റ്റർ എന്നിവരെ ആദരിച്ച് ജിജിഐ ജനറൽ സെക്രട്ടറി ഹസൻ ചെറൂപ്പ സംസാരിച്ചു.
കുടുംബ പാരന്പര്യമോ ഉന്നതകുലജാതനാണെന്നതോ അല്ല പ്രധാനമെന്നും പ്രവർത്തനമാണ് ഒരാളുടെ വ്യക്തിത്വത്തെ നിർണയിക്കുന്നതെന്നും തുടർന്നു സംസാരിച്ച അക്ബർ പറഞ്ഞു. കാഴ്ചയല്ല, കേൾവിയില്ലായ്മയാണ് ഏറെ പ്രയാസം സൃഷ്ടിക്കുന്നത്. വിശുദ്ധ ഖുർആന്റെ വെള്ളിവെളിച്ചം കാഴ്ചശക്തിയില്ലാത്തവരുടെ ജീവിതം പ്രദീപ്തമാക്കുന്നതായി പറഞ്ഞു. ഹബീബ്-അക്ബർ ഇരട്ട സഹോദരങ്ങളുടെ പെങ്ങളും ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ അധ്യാപികയുമായ ഹബീറ ടീച്ചർ സഹോദര·ാരുമായുള്ള കൂട്ടിക്കാലത്തെ മധുരാനുഭവങ്ങൾ പങ്കുവച്ചു. മുസ്തഫ മാസ്റ്റർ (ജിഎഫ്ബി), ജിജിഐ ട്രഷററും ജിഫ്ബി വൈസ് പ്രസിഡന്റുമായ പി.വി ഹസൻ സിദ്ദീഖ് ബാബു എന്നിവർ സംസാരിച്ചു. ജിജിഐ വൈസ് പ്രസിഡന്റുമാരായ ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും സാദിഖലി തുവ്വൂർ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: മുസ്തഫ കെ.ടി. പെരുവള്ളൂർ