മലന്പുഴ: കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യജീവി അക്രമത്തിൽ നിന്ന് ജനത്തെയും കാർഷിക മേഖലയിലുണ്ടാക്കുന്ന നാശനഷ്ടത്തിനും ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപെട്ട് കർഷക സംഘം മലന്പുഴ, അകത്തേതറ പഞ്ചായത്ത് കമ്മറ്റികൾ വാളയാർ റേഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി.
മാർച്ച് സിപിഎം ജില്ലാ കമ്മറ്റി അംഗം പി.എ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയ പ്രസിഡന്റ് അഡ്വ. വിനോയ് ചാക്കോ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി ജോസ് മാത്യൂസ്, മലന്പുഴ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ, സിപിഎം ലോക്കൽ സെക്രട്ടറി കെ.കെ. പ്രമോദ് എന്നിവർ സംസാരിച്ചു.
നിരന്തരം ജനവാസ മേഖലയിലിറങ്ങി പ്രശ്നമുണ്ടാക്കുകയും, ആളുകളെ കൊലപെടുത്തുന്ന പിടി 7 എന്ന ആനയെ എത്രയും പെട്ടന്ന് മയക്കു വെടിവച്ച് തളച്ച് മറ്റൊരു സ്ഥലത്തേക്കു മാറ്റണം, ഫെൻസിംഗ് കാര്യക്ഷമമാക്കി, സ്ഥിരം പരിപാലനം നടത്തണം, ഇതിനായി ജനജാഗ്രത സമിതി, വിഎസ്എസ് എന്നിവ പൊതുജന, കർഷക സഹായത്തോടെയാവണം.
വയനാട്ടിൽ നടപ്പാക്കി വിജയിച്ച നെറ്റ് ഫെൻസിംഗ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കണം. അത്യാവശ്യ ഘട്ടത്തിൽ ആർആർടി ക്ക് വിവരം കൈമാറാൻ ജനവാസ കേന്ദ്രങ്ങളിൽ ഇവരുടെ ഫോണ് നന്പറുകൾ സ്ഥാപിക്കണം. കാർഷിക വിളനാശത്തിന് കാലതാമസമില്ലാതെ നഷ്ടപരിഹാരം നൽക്കണമെന്ന് ഫോറസ്റ്റ് റേഞ്ചർ യു. ആഷിഖ് അലിയോട് കർഷക സംഘം നേതാകൾ ആവശ്യപ്പെട്ടു.
നേരത്തെ എ. പ്രഭാകരൻ എംഎൽഎ ആവശ്യപെട്ടതനുസരിച്ച് ആനശല്യമുള്ള പ്രദേശങ്ങൾ, ഫെൻസിംഗ് നടത്തേണ്ട സ്ഥലത്തെ കുറിച്ചും ഉണ്ടാക്കിയ പുസ്തകം നേതാക്കൾക്ക് കൈമാറി.