കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറിയുടെ 140-ാം വാർഷികവും പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയയുടെ നവതി ആഘോഷവും 30 മുതൽ ഡിസംബർ നാലു വരെ കോട്ടയം കെപിഎസ് മേനോൻ ഹാളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും. വിവിധ സെമിനാറുകൾ, കലാപരിപാടികൾ, മത്സരങ്ങൾ എന്നിവ നടക്കും.
30 മുതൽ ഡിസംബർ നാലുവരെ കെപിഎസ് മേനോൻ ഹാളിൽ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. 30ന് പെരുന്പടവം ശ്രീധരൻ, ഡിസംബർ ഒന്നിന് ഡോ. കെ.എസ്. രാധാകൃഷ്ണൻ, രണ്ടിന് ഡോ. വി.പി. ഗംഗാധരൻ, മൂന്നിന് ഡോ. ജോർജ് ഓണക്കൂർ എന്നിവർ വിവിധ സെമിനാറുകളിൽ പ്രസംഗിക്കും.
ഡിസംബർ നാലിനു വൈകുന്നേരം നാലിനു നടക്കുന്ന ശതാഭിഷേക സമ്മേളനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. മുപ്പത് മുതൽ നാലു വരെ വൈകുന്നേരം കഥകളി, കുച്ചിപ്പുടി എന്നിവയും നടക്കും. ദിവസവും 4.30 മുതൽ 6.30 വരെയാണു പ്രഭാഷണം. വൈകുന്നേരം 6.30 മുതൽ 8.30 വരെ കലാപരിപാടികളും അരങ്ങേറും.
പത്രസമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കണ്‍വീനർ റവ.ഡോ. എം.പി. ജോർജ്, എക്സിക്യൂട്ടീവ് സെക്രട്ടറി കെ.സി. വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.