കൂത്രപ്പള്ളി: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന വിനാശകരമായ ലഹരി വിപത്തിനെതിരേ ഏകദിന ഉപവാസ ധര്‍ണ കത്തോലിക്കാ കോണ്‍ഗ്രസിന്റെയും യുവദീപ്തി എസ്എംവൈ എമ്മിന്റെയും സംയുക്താഭിമുഖ്യത്തില്‍ നാളെ കൂത്രപ്പള്ളി കവലയില്‍ നടക്കും.
രാവിലെ 7.15ന് ആരംഭിക്കുന്ന ഉപവാസ ധര്‍ണ കൂത്രപ്പള്ളി ഇടവക വികാരി ഫാ.ജോര്‍ജ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്യും. കത്തോലിക്കാ കോണ്‍ഗ്രസ് കൂത്രപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ഡൊമിനിക് സാവിയോ അധ്യക്ഷത വഹിക്കും. ടെസി അമ്പലത്തിങ്കല്‍, ലിബിന് തോമസ്, ജോസുകുട്ടി പഴയചിറ, സിബി തട്ടാരടി, സോളി സജന്, മിനി തോമസ്, ജെസി സെബാസ്റ്റ്യന്‍, അനില്‍ പി. ഡൊമിനിക്, അലന് സിബി, ജിജി മാത്യു തെക്കേ മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിക്കും.
11.30ന് സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കുള്ള ബോധവത്കരണ ശില്പശാലയും ഉച്ചകഴിഞ്ഞ മൂന്നിന് പൊതുജനങ്ങള്‍ക്കുള്ള ബോധവത്കരണ ക്ലാസും പാരീഷ് ഹാളില്‍ നടക്കും. പത്തനംതിട്ട എക്സൈസ് നാര്‍കോട്ടിക് സെല്‍ പ്രിവന്റീവ് ഓഫീസര്‍ ബിനു വര്‍ഗീസ് നേതൃത്വം നല്‍കും. വൈകുന്നേരം അഞ്ചിന് കുരിശടിയില്‍ ഏകദിന ഉപവാസ ധര്‍ണയുടെ സമാപന സമ്മേളനം നടക്കും. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍സമിതി സെക്രട്ടറി വര്‍ഗീസ് ആന്റണി ഉദ്ഘാടനം ചെയ്യും.
ഗ്ലോബല്‍ യൂത്ത് ജനറല്‍ കോഓർഡിനേറ്റര്‍ ബിനു ഡൊമിനിക് മുഖ്യപ്രഭാഷണം നടത്തും. ഫൊറോന ഡയറക്ടര്‍ ഫാ. തോമസ് പ്ലാപ്പറമ്പില്‍,അതിരൂപത ജനറല്‍ സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍, സെക്രട്ടറി ജോര്‍ജുകുട്ടി മുക്കത്ത്, ഫൊറോന പ്രസിഡന്റ് ജോസഫ് ദേവസ്യ എന്നിവര്‍ പ്രസംഗിക്കും.